city-gold-ad-for-blogger

Police rescued | വിഷം കഴിക്കുന്ന രംഗം സെല്‍ഫിയെടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ച യുവാവിനെ പൊലീസ് രക്ഷിച്ചു

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ഹാസന്‍ ജില്ലയില്‍ അറക്കലഗുഡു രമാനാഥപുരത്തെ സുനില്‍ കുമാറിന്റെ (28) ജീവന്‍ മംഗ്‌ളുറു ധര്‍മ്മസ്ഥല പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ ബാക്കിയായി. ഭാര്യയോട് പിണങ്ങി ധര്‍മ്മസ്ഥലയിലെത്തി ക്ഷേത്രദര്‍ശനം നടത്തിയ സുനില്‍ വനമേഖലയില്‍ കയറി വിഷം അകത്താക്കുകയായിരുന്നു.
     
Police rescued | വിഷം കഴിക്കുന്ന രംഗം സെല്‍ഫിയെടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ച യുവാവിനെ പൊലീസ് രക്ഷിച്ചു

വിഷം കഴിക്കുന്ന രംഗം മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത് കുടുംബാംഗങ്ങള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധര്‍മ്മസ്ഥല എസ്‌ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയില്‍ അരിച്ചുപെറുക്കിയ പൊലീസ് സംഘം മഹാത്മാഗാന്ധി സര്‍കിളില്‍ നിന്ന് വളരെ ഉയരത്തില്‍ കാട്ടില്‍ അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെ കണ്ടെത്തി.
           
Police rescued | വിഷം കഴിക്കുന്ന രംഗം സെല്‍ഫിയെടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ച യുവാവിനെ പൊലീസ് രക്ഷിച്ചു

ഉടന്‍ പൊലീസ് വാഹനത്തില്‍ ഉജ്‌റെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടില്‍ പാദരക്ഷ കട നടത്തുന്ന സുനിലിന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള മകനുമുണ്ട്.

Keywords:  Latest-News, National, Karnataka, Top-Headlines, Police, Mangalore, Suicide, Suicide-Attempt, Youth shoots video in forest; Police rescued.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia