city-gold-ad-for-blogger

Found Dead | റബര്‍ ടാപിങ് തൊഴിലാളിയെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

മംഗളൂരു: (www.kasargodvartha.com) റബര്‍ ടാപിങ് തൊഴിലാളിയെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിലെ കഡബ കൊഡിമ്പല നെക്കിലാടിയിലെ കുമാരധാര പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. സക് ലേഷ് പുര ബലഗഡ് ഢെയിലെ ധര്‍മയ്യ(40) ആണ് മരിച്ചത്.

പുഴക്കരയില്‍ അഴിച്ചുവെച്ചനിലയില്‍ ഷൂ കണ്ടതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ പുഴയില്‍ തപ്പിയെങ്കിലും മൃതദേഹമാണ് പുറത്തെടുക്കാനായത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Found Dead | റബര്‍ ടാപിങ് തൊഴിലാളിയെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Keywords: Youth Found Dead In river, Mangalore,  News, Found Dead, Dead Body, Police, Hospital, Post Mortem, Dharmayya, National. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia