city-gold-ad-for-blogger

കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

മംഗളൂരു: (www.kasargodvartha.com 13.02.2021) കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് മരണപ്പെട്ടത്. മംഗളൂരു ബെജായിയിൽ ആയിരുന്നു സംഭവം. കരാർ കമ്പനിയിലെ ശുചീകരണ തൊഴിലാളി ആയിരുന്നു യുവാവ്.

ബഹുനില കെട്ടിടത്തിത്തിന്റെ ഏഴാം നിലയിലെ വരാന്തയിൽ നിന്നും യുവാവ് അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ഉർവ പോലീസ് സംഭവ സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു. സുരക്ഷാ നടപടികളില്ലാതെ യുവാവിനെ കൊണ്ട് ജോലി ചെയ്യിപ്പിച്ച കരാറുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Keywords:  Mangalore, News, Karnataka, Death, Accident, Accidental Death, Youth, Worker, Police, Case, Top-Headlines, Youth falls to death from 7th floor of building near Bejai.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia