city-gold-ad-for-blogger

Youth died | മംഗ്‌ളൂറില്‍ മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) തൊക്കോട്ട് കുംപളയില്‍ മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ നിതിന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
         
Youth died | മംഗ്‌ളൂറില്‍ മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

മംഗ്‌ളൂറില്‍ നിന്ന് ബൈകില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡില്‍ സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടക്കാന്‍ യുവാവ് ശ്രമിക്കുന്നതിനിടെ മാല്‍പെയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറി ബൈകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
       
Youth died | മംഗ്‌ളൂറില്‍ മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് നിതിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി മംഗ്‌ളുറു വെന്‍ലോക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍: നിഖേഷ്, നഖില്‍.

Keywords:  Latest-News, Kerala, Kasaragod, Karnataka, Top-Headlines, Mangalore, Accidental-Death, Accident, Obituary, Youth died in road accident at Kumpala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia