Accident | മംഗ്ളൂറില്‍ ബൈക് അപകടത്തില്‍ യുവാവ് മരണമടഞ്ഞു
Oct 11, 2022, 23:04 IST
ശ്രീകണ്ഠാപുരം: (www.kasargodvartha.com) മംഗളൂറിലുണ്ടായ വാഹനാപകടത്തില്‍ എരുവേശി സ്വദേശിയായ യുവാവ് മരണമടഞ്ഞു. ഏരുവേശി പഞ്ചായത് സി പി എം പ്രതിനിധിയായ ഏഴാം വാര്‍ഡ് അംഗം എം ഡി രാധാമണി-മനോജ് ദമ്പതികളുടെ മകന്‍ അഭിജിത്താ(24)ണ് ദാരുണമായി മരിച്ചത്.
അഭിജിത്ത് സഞ്ചരിച്ച ബൈക് ഡിവൈഡറില്‍ ഇടിച്ചു റോഡിലെക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ മരണമടയുകയായിരുന്നു.

Keywords: Karnataka,Mangalore,news,Bike-Accident,Youth,died,Top-Headlines, Youth died in bike accident