കോണ്‍ഗ്രസ് മുക്ത കേരളം ബിജെപിയുടെ ദിവാസ്വപ്നം: മുഹമ്മദ് ഹാരിസ് നാലപ്പാട്
Apr 4, 2022, 15:31 IST
മംഗ്ളുറു: (www.kasargodvartha.com 04.04.2022) കോണ്‍ഗ്രസ് മുക്ത കേരളം ബിജെപിയുടേയും ആര്‍എസ്എസിന്റേയും ദിവാസ്വപ്നം മാത്രമാണെന്ന് യൂത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് അഭിപ്രായപ്പെട്ടു. മംഗ്ളുറു സെന്റ് സെബാസ്റ്റ്യന്‍ ഹോളില്‍ കോണ്‍ഗ്രസ് യുവജാഗ്രത കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍ഡ്യന്‍ സ്വതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ബിജെപി, ആര്‍എസ്എസ്, എസ് ഡി പി ഐ, പോപുലര്‍ ഫ്രന്‍ഡ് വിഭാഗങ്ങള്‍ക്ക് അങ്ങിനെയുള്ള ചരിത്രമില്ല. മുന്‍ മന്ത്രി ബി രമാനാഥ റൈ, മുന്‍ മന്ത്രി അഭയചന്ദ്ര ജയിന്, മിഥുന് റൈ എന്നിവര്‍ പ്രസംഗിച്ചു.







