Arrested | പിക് അപ് വാന്‍ മോഷ്ടിച്ച കേസില്‍ കാസര്‍കോട് സ്വദേശി കര്‍ണാടകയില്‍ അറസ്റ്റില്‍
Apr 8, 2023, 18:11 IST
മംഗ്ളുറു: (www.kasargodvartha.com) ദേശീയപാത 66ല്‍ കൊടേക്കാറില് നിറുത്തിയിട്ട പിക് അപ് വാന്‍ മോഷണം പോയ കേസില്‍ മലയാളി യുവാവിനെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ അഹ്മദ് റംസാന് എന്ന റംസാന് (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി മൂന്നിനാണ് വാന്‍ മോഷണം പോയത്. ഉടമ മുഹമ്മദ് ശരീഫിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. റംസാന് കാസര്‍കോട്, ഹൊസ്ദുര്‍ഗ്, കുമ്പള, ബേക്കല്‍, ബേഡകം ഉള്‍പെടെ കേരളത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉള്ളാള്‍ പൊലീസ് പറഞ്ഞു.

Keywords: News, Mangalore, Mangalore-News, Arrested, Crime, Kasaragod, Robbery, Youth arrested over pick-up vehicle theft.
< !- START disable copy paste -->