city-gold-ad-for-blogger

'കാമുകന്റെ വിവാഹദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് വരൻ കല്യാണമണ്ഡപത്തിൽ നിന്ന് അപ്രത്യക്ഷനായി; വധു ജീവനൊടുക്കാൻ ശ്രമിച്ചു'

മംഗ്ളുറു: (www.kasargodvartha.com 21.03.2022) കാമുകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിൽ മനംനൊന്ത് കല്യാണ ദിവസം യുവതി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് വരൻ കല്യാണമണ്ഡപത്തിൽ നിന്ന് അപ്രത്യക്ഷനായി. ഇതേ തുടർന്ന് വധുവും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. ഞായറാഴ്ച ശിവമൊഗ്ഗയിലാണ് സംഭവങ്ങൾ നടന്നത്.
                         
'കാമുകന്റെ വിവാഹദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് വരൻ കല്യാണമണ്ഡപത്തിൽ നിന്ന് അപ്രത്യക്ഷനായി; വധു ജീവനൊടുക്കാൻ ശ്രമിച്ചു'

നഗരത്തിലെ ഒ ടി റോഡിൽ താമസിക്കുന്ന അധ്യാപികയായ രൂപ (28) യാണ് മരിച്ചത്. അധ്യാപകരായ രൂപയും മുരളിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ മുരളി ഇവിടെയുള്ള ഒരു കല്യാണ മണ്ഡപത്തിൽ വെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ശുഭ മുഹൂർത്തത്തിൽ വധുവിന്റെ കഴുത്തിൽ മുരളി താലി കെട്ടിയതിന് ശേഷമാണ് രൂപയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതറിഞ്ഞ മുരളി വിവാഹ മണ്ഡപത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതോടെ വധു വിവാഹ മണ്ഡപത്തിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഉടൻ മാതാപിതാക്കൾ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് മുരളിക്കായി തെരച്ചിൽ നടത്തിവരികയാണ്.

Keywords: News, Karnataka, Mangalore, Top-Headlines, Groom, Dead, Woman, Wedding, Bride, Suicide, Police, Teacher, Love, Family, Case, Investigation, Found Dead, Young woman found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia