city-gold-ad-for-blogger

Young woman died | 'ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി'; മനോവിഷമത്തിലായിരുന്ന യുവതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com) ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിനാല്‍ മനോവിഷമത്തിലായിരുന്ന യുവതി വിഷം അകത്ത് ചെന്ന് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ മല്ലിക (22) യാണ് മരിച്ചത്. പ്രണയത്തിലായിരുന്ന കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവാവുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു.
              
Young woman died | 'ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി'; മനോവിഷമത്തിലായിരുന്ന യുവതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

പ്രണയത്തിലായ ഇരുവരും വിവാഹക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും കല്യാണത്തിലേക്ക് നീങ്ങി. എന്നാല്‍ ജാതകം നോക്കിയപ്പോള്‍ ചേര്‍ച ഇല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ് വിവരം. ഇതോടെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെച്ചു. മറ്റൊരു വിവാഹം നടത്താമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് യുവതി അറിയിച്ചതായും വിവരമുണ്ട്.

ഈമാസം ഒന്നിനാണ് മല്ലികയെ എലിവിഷം അകത്ത് ചെന്ന നിലയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മല്ലികയില്‍ നിന്നും മേല്‍പറമ്പ് പൊലീസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. ആരെയും കുറ്റപ്പെടുത്താന്‍ യുവതി മരണ മൊഴിയില്‍ തയ്യാറായില്ല. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോര്‍ടത്തിന് ശേഷം ബദിയടുക്കയിലെ ബന്ധുവീട്ടില്‍ സംസ്‌കരിച്ചു.

Keywords: News, Kerala, Died, Obituary, Dead, Woman, Marriage, Chemnad, Mangalore, Hospital, Top-Headlines, Rat Poison, Young woman died of rat poison.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia