Youth Died | ബൈകിടിച്ച് അബോധസ്ഥയിലായ യുവാവ് നാലാം മാസം മരിച്ചു
മംഗ്ളുറു: (www.kasargodvartha.com) കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ബൈക് ഇടിച്ച് പരുക്കേറ്റ് നാല് മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മംഗ്ളുറു ആശുപത്രിയിൽ മരിച്ചു. ഉജ്റെ മച്ചാറു സ്വദേശി എസ് വൈ എസ് നേതാവ് ഹാമിദിന്റെ മകനും ഉപ്പിനങ്ങാടിയിലെ 'ബ്രൈറ്റ് ലുക്' വസ്ത്ര സ്ഥാപന ഉടമയുമായ കെ അശ്‌റഫ് (32) ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം കേരളത്തിലെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ കഴിഞ്ഞ ജൂൺ നാലിനാണ് യുവാവ് അപകടത്തിൽ പെട്ടത്. ഭാര്യയേയും രണ്ട് മക്കളേയും കാറിൽ ഇരുത്തി സാധനം വാങ്ങാൻ പാത മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സ തുടർന്നെങ്കിലും ബോധം തെളിയാതെയാണ് മരണം സംഭവിച്ചത്.