city-gold-ad-for-blogger

ആരാധനാലയം അക്രമിച്ചെന്ന കേസിൽ യുവാവിന് 3 വർഷം തടവും 10,000 പിഴയും ശിക്ഷ വിധിച്ചു

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 04.03.2022) അഞ്ചു വർഷം മുമ്പ് ഉഡുപിക്കടുത്ത അമ്പലപടിയിൽ മസ്ജിദുന്നൂറിന് നേരെയുണ്ടായ അക്രമ കേസിലെ പ്രതിക്ക് ഉഡുപി അഡീഷണൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ഉഡുപി ജില്ലയിലെ അങ്കിത് പൂജാരിക്കാണ് (31) ശിക്ഷ.
      
ആരാധനാലയം അക്രമിച്ചെന്ന കേസിൽ യുവാവിന് 3 വർഷം തടവും 10,000 പിഴയും ശിക്ഷ വിധിച്ചു

2017 ജനുവരി 29നായിരുന്നു കേസിനാസ്പദ സംഭവം. ആരാധനാലയ പരിസരം അലങ്കോലമാക്കുകയും ജനൽച്ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു. ഈ രംഗങ്ങൾ പള്ളി പരിസരത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് പ്രതിയെ തിരിച്ചറിയാൻ തുമ്പായിരുന്നത്.

അക്രമം നടത്തി ബൈകിൽ മടങ്ങിയ പ്രതി ഓടോറിക്ഷ ഡ്രൈവർ ഹനീഫുമായി വഴക്കുണ്ടാക്കി കുത്തിപരിക്കേല്പിച്ചതായും കേസുണ്ട്. സാമുദായിക അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ യുവാവ് നടത്തിയ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ ഏശിയിരുന്നുവെന്നാണ് വിവരം.

Keywords: News, National, Karnataka, Mangalore, Case, Sentenced, Court-order, Udupi, Top-Headlines, Accused, Police, Young man sentenced to 3 years in prison and fined 10,000.

< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia