Found Dead | യുവാവ് മരിച്ച നിലയിൽ; പ്രണയ നൈരാശ്യം മൂലമെന്ന് കുറിപ്പ്
Oct 21, 2023, 14:46 IST
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമജെയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഡെശിവളയ നെല്ലിഗുഡ്ഡയിലെ കെ സചിൻ (24) ആണ് മരിച്ചത്. പ്രണയ നൈരാശ്യം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
ബണ്ട് വാളിലെ ഇലക്ട്രികൽ കട കേന്ദ്രീകരിച്ച് ഇലക്ട്രികൽ ജോലി ചെയ്യുന്നയാളാണ് യുവാവ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ലഭിക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. ദീർഘനേരത്തെ തിരച്ചിലിൽ സച്ചിന്റെ സ്കൂടർ ബി മൂഡ ഗ്രാമത്തിലെ മിട്ടകോഡി മൈതാനത്തിനടുത്ത് നിറുത്തിയിട്ട നിലയിൽ പുലർച്ചെ മൂന്നോടെ കണ്ടെത്തി.
സചിനെ പരിസരത്തെങ്ങും കണ്ടില്ല. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ അകലെ റിംഗ് ടോൺ കേട്ടു. പിന്തുടർന്ന് ചെന്നു. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന മൃതദേഹത്തിന്റെ കീശയിൽ നിന്നായിരുന്നു ആ ശബ്ദം.
പൊലീസ് ഇൻസ്പെക്ടർ അനന്ത പത്മനാഭ, എസ്ഐ രാമകൃഷ്ണ എന്നിവർ സംഭവ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം മോർചറിയിലേക്ക് മാറ്റി.
Keywords: News, National, Mangalore, Deid, Obituary, Pollice, Case, Young man found dead.
< !- START disable copy paste -->