വെള്ളച്ചാട്ടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് 18 കാരിയെ ചുട്ടുകൊന്ന സംഭവത്തിൽ ആരോപണ വിധേയനായ യുവാവ്
Mar 14, 2022, 18:43 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 14.03.2022) കുടക് ജില്ലയിൽ സോമവാർപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ മള്ളള്ളി വെള്ളച്ചാട്ടത്തിൽ അഴുകിയ നിലയിൽ കിടന്ന മൃതദേഹം മാണ്ട്യ ജില്ലയിൽ സൊഡമുഡ്ഡനഹള്ളിയിൽ 18 കാരിയായ വിദ്യാർഥി യുക്തിയെ ചുട്ടുകൊന്ന യുവാവിന്റേതാണെന്ന് പൊലീസ്. മലവള്ളി സ്വദേശി ശശികുമാർ (29) ആണ് മരിച്ചത്.
ശശികുമാറിന്റെ കീശയിൽ നിന്ന് ലഭിച്ച കടയുടെ വിലാസം കുടക് ജില്ല പൊലീസ് മാണ്ട്യ ജില്ല പൊലീസിന് അയച്ചു കൊടുത്തതിനെത്തുടർന്നാണ് കൊലപാതകം നടത്തി മുങ്ങിയ യുവാവാണെന്ന സൂചന ലഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ജനുവരി 25ന് കോളജിലേക്ക് പോയ യുക്തി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് രക്ഷിതാക്കൾ കിരുഗവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി 27ന് നീലഗിരി തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം യുക്തിയുടേതാണെന്ന് മോതിരം, കർണാഭരണം, വെള്ളക്കുപ്പി, ബാഗ്, വസ്ത്രം എന്നിവ അടിസ്ഥാനമാക്കി മാതാവ് തിരിച്ചറിയുകയും ചെയ്തു.
ശശികുമാർ മകളെ നിർബന്ധിച്ച് കൂടെക്കൊണ്ടുപോയെന്നും അയാളാണ് കൊല നടത്തിയതെന്നും ആരോപിച്ച് രക്ഷിതാക്കൾ മറ്റൊരു പരാതി നൽകി. ശശികുമാർ മോടോർ സൈകിളിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിരുഗവൽ പൊലീസ് ശേഖരിച്ചു. അയാളുടെ കുറ്റകൃത്യത്തിലേക്ക് സൂചന നൽകുന്നതായിരുന്നു ഇത്. അതിനിടെയാണ്
യുവാവിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിൽ കിടക്കുന്ന വിവരം സോമവാർപേട്ട പൊലീസ് കിറുഗവൽ പൊലീസിനെ അറിയിച്ചത്. സബ്ഇൻസ്പെക്ടർ ശേഷാദ്രി കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സോമവാർപേട്ടയിൽ ചെന്ന് തുടർനടപടികൾ സ്വീകരിച്ചു.
< !- START disable copy paste -->

Keywords: Mangalore, Karnataka, News, Top-Headlines, Dead, Dead Body, Murder, Accused, Youth, Women, Man, Young man found dead.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.