മരം മുറിക്കുന്നതിനിടെ ചില്ല ശരീരത്തിൽ പതിച്ച് യുവാവ് ദാരുണമായി മരിച്ചു
Feb 10, 2022, 17:24 IST
മംഗ്ളുറു: (www.kasargodvartha.com 10.02.2022) മരം മുറിക്കുന്നതിനിടെ ചില്ല ശരീരത്തിൽ പതിച്ച് യുവാവ് ദാരുണമായി മരിച്ചു. പുത്തൂർ തിങ്കലടിയിലെ ബാത്വിശ് സുൽത്വാൻ (32) ആണ് മരിച്ചത്. ബുധനാഴ്ച പുരുഷാരകട്ടെയിലാണ് സംഭവം നടന്നത്.
മരക്കച്ചവടക്കാരനായിരുന്നു ബാത്വിശ്. തൊഴിലാളികൾ മരം മുറിക്കുമ്പോൾ ഇദ്ദേഹം അടുത്തുനിന്ന് കാര്യങ്ങൾ വീക്ഷിക്കുകയായിരുന്നു. വെട്ടിമാറ്റുന്നതിനിടെ ചില്ല ബാത്വിശിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.
നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ബാത്വിശ് വലിയൊരു സൗഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു. ഭാര്യയേയും മൂന്ന് വയസുള്ള കുഞ്ഞിനെയും അനാഥമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.
Keywords: Young man died after tree branch falls over him, Karnataka, Mangalore, News, Top-Headlines, Death, Man, Tree branch.
< !- START disable copy paste -->