Youth Arrested | യുവതിയുടെയും മകളുടെയും കൊല: ബന്ധുവായ യുവാവ് അറസ്റ്റില്‍
May 12, 2022, 00:21 IST
മംഗളൂറു: (www.kasargodvartha.com) ഹരിയടുക്ക അത്രാടി മഡഗ അങ്കണവാടിക്ക് സമീപത്തെ വീട്ടില്‍ യുവതിയേയും മകളേയും ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ അകന്ന ബന്ധു ആര് ഹരീഷ് എന്ന ഗണേശ് (29) ആണ് അറസ്റ്റിലായത്. ആന്ധ്ര സ്വദേശിനി ചെലുവി(30), മകള്‍ പ്രിയ (10)എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി കഴിയുന്ന യുവതിയുടെ വീട്ടില്‍ സന്ദര്‍ശകനായിരുന്നു ഗണേശ്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ഇത്. അയാള്‍ക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് യുവതി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി ക്ഷുഭിതനായ ഗണേശ് മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചെലുവിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നതായി പൊലീസിന് മൊഴിനല്‍കി. താന്‍ വീട്ടില്‍ വന്നത് പുറത്തു പറയുമെന്ന് ഭയന്ന് കുട്ടിയേയും കൊന്നു. ചെലുവിയുടെ അരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുമായി സംഭവശേഷം പ്രതി മുങ്ങുകയായിരുന്നു.
ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവര്ധന് നിയോഗിച്ച പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബ്രഹ്മാവര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ അനന്ത പത്മനാഭ, ഹരിയടുക്ക എസ് ഐ അനില്‍ ബി മഡര, കൊട എസ് ഐ ബി ഇ മധു, പ്രൊബേഷെനറി എസ് ഐമാരായ മഞ്ചുനാഥ്, രവി ബി കറഗി, ഡ്രൈവര്‍മാരായ രാഘവേന്ദ്ര, നിഥിന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Keywords: News, National, Karnataka, Top-Headlines, Arrest, Murder-case, Crime, Woman, Mangalore, Police, Young man arrested for the Murder of a woman and her daughter.
< !- START disable copy paste --> 