Found dead | കാറിൽ കത്തിക്കരിഞ്ഞ നിലയിൽ യുവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
May 22, 2022, 12:47 IST
മംഗ്ളുറു: (www.kasargodvartha.com) ദുരൂഹ സാഹചര്യത്തിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ യുവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബെംഗ്ളുറു ആർടി നഗർ സ്വദേശികളായ യശ്വന്ത്, ജ്യോതി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർചെ ഉഡുപി മന്ദാർത്തിയിലെ ഹെഗ്ഗുഞ്ജെ ഗ്രാമപഞ്ചായത് പരിധിയിലെ കോത്തൂരിലാണ് സംഭവം നടന്നത്.
ഞായറാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് റോഡിൽ നിന്ന് തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. വൈദ്യുത അപകടമാകാം എന്ന് അനുമാനിച്ച് ഓടിയെത്തിയപ്പോൾ ഒരു കാർ കാർ കത്തുന്നത് കാണുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ബ്രഹ്മവാർ പൊലീസാണ് കാറിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരെയും കാണാതായതായും ബെംഗ്ളൂറിൽ കേസ് രെജിസ്റ്റർ ചെയ്തതായും റിപോർടുണ്ട്. മംഗ്ളൂറിവിലെ ഹുസൈൻ എന്നയാളിൽ നിന്നാണ് ഇവർ കാർ വാടകയ്‌ക്കെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. ഉഡുപിയിലെ വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ബോധപൂർവമായതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

Keywords: News, National, Karnataka, Mangalore, Top-Headlines, Dead Body, Died, Fire, Investigation, Police, Young couple found dead in car.
< !- START disable copy paste --> 