Died | റബര്‍ ടാപിങ് കത്തി നെഞ്ചില്‍ കയറി യുവതിക്ക് ദാരുണാന്ത്യം
Mar 18, 2023, 23:28 IST
മംഗളൂരു: (www.kasargodvartha.com) റബര്‍ ടാപിങ് കത്തി നെഞ്ചില്‍ കുത്തിക്കയറിയതിനെതുടര്ന്ന് യുവതി മരിച്ചു. സുള്ള്യക്കടുത്ത എഡമനഗള ബലക്കബയില് ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തില്‍ പെട്ടത്.
സ്വന്തം റബര്‍ തോട്ടത്തില്‍ ടാപിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ മൂര്‍ചയേറിയ കത്തി നെഞ്ചില്‍ കയറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബെല്ലാരെ പൊലീസ് കേസെടുത്തു.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Died, Dead, Obituary, Tragedy, Women died after rubber tapping knife went into the chest.
< !- START disable copy paste -->