അഞ്ചു പേർക്ക് ജീവനും കാഴ്ചയും നൽകി 45 കാരി കണ്ണടച്ചു
Jan 18, 2022, 11:13 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 18.01.2022) തലച്ചോറിലെ മുഴ മസ്തിഷ്ക മരണത്തിലേക്ക് തള്ളിയ നാഗമ്മയുടെ ആന്തരാവയവങ്ങൾ ഇനി അഞ്ചു പേരിൽ തുടിക്കും. മലവള്ളി ഗ്രാമത്തിൽ നിന്നുള്ള ഈ 45 കാരി കുടുംബിനിയുടെ ആന്തരാവയങ്ങൾ മൈസുറു അപോളോ ബി ജി എസ് ആശുപത്രിയിൽ വിജയകരമായി ശേഖരിച്ചു.രണ്ടു വൃക്കകൾ, കരൾ, ഹൃദയ വാൾവുകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ ഭർത്താവും മക്കളും സമ്മത പത്രം ഒപ്പിട്ടു നൽകി.
മലവള്ളി ഗവ.ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ചയാണ് ബ്രയിൻ ട്യൂമർ തുടർ ചികിത്സക്കായി അപോളോവിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അത്യാസന്ന അവസ്ഥയിൽ എത്തിപ്പോയിരുന്നു. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. എന്നാൽ അവർക്ക് മസ്തിഷ്ക മരണം സംഭവിച്ചു.
വൃക്കകൾ കാത്ത് രണ്ടു രോഗികൾ അതേ ആശുപത്രിയിൽ തന്നെയുണ്ടായിരുന്നു. കരളും ഹൃദയ വാൾവുകളും ബെംഗ്ളുറു എച് എ എൽ മണിപ്പാൽ ആശുപത്രിയിലെ രോഗികൾക്കാണ്. നേത്രപടലങ്ങൾ മൈസുറു ഐ ബാങ്കിന് നൽകി.
Keywords: Woman gives new life to five patients, Karnataka,Mangalore,news,Top-Headlines, Woman, Death, Patient's, Hospital, Organ donation, Eye, kidney,liver,heart, Valves, Brain tumour, Banglore.
< !- START disable copy paste --> മംഗ്ളുറു: (www.kasargodvartha.com 18.01.2022) തലച്ചോറിലെ മുഴ മസ്തിഷ്ക മരണത്തിലേക്ക് തള്ളിയ നാഗമ്മയുടെ ആന്തരാവയവങ്ങൾ ഇനി അഞ്ചു പേരിൽ തുടിക്കും. മലവള്ളി ഗ്രാമത്തിൽ നിന്നുള്ള ഈ 45 കാരി കുടുംബിനിയുടെ ആന്തരാവയങ്ങൾ മൈസുറു അപോളോ ബി ജി എസ് ആശുപത്രിയിൽ വിജയകരമായി ശേഖരിച്ചു.രണ്ടു വൃക്കകൾ, കരൾ, ഹൃദയ വാൾവുകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ ഭർത്താവും മക്കളും സമ്മത പത്രം ഒപ്പിട്ടു നൽകി.