city-gold-ad-for-blogger

Couple Died | 'യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു'

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
ഉള്ളാൾ പീലറു പഞ്ചൻധ്യാന ദേവസ്ഥാനം പരിസരത്ത് താമസിക്കുന്ന യുവതി വീട്ടിലും ഭർത്താവ് പുറത്തും മരിച്ച നിലയിൽ കണ്ടെത്തി. ശിവാനന്ദ പൂജാരി (55), ഭാര്യ ശോഭ പൂജാരി (45) എന്നിവരാണ് മരിച്ചത്. ശോഭയുടെ മൃതദേഹം വീട്ടിലെ കട്ടിലിൽ ശ്വാസം മുട്ടി ജീവൻപോയ നിലയിലായിരുന്നു. ശിവാനന്ദയുടെ മൃതദേഹം വീട്ടുപരിസരത്തെ മരക്കൊമ്പിൽ തൂങ്ങിയതായും കണ്ടു. യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം എന്ന് ഉള്ളാൾ പൊലീസ് പറഞ്ഞു.
              
Couple Died | 'യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു'

ദമ്പതികളുടെ മൂത്ത മകൻ കാർത്തിക്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അയലത്തെ വീട്ടിൽ നിന്ന് ശോഭ വ്യാഴാഴ്ച രാവിലെ പത്തിന് വളം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ അറിവായി. ബെംഗ്ളൂറിൽ ജോലി ചെയ്യുന്ന കാർത്തിക് അമ്മയേയും അച്ഛനേയും വിളിച്ചെങ്കിലും മൊബൈൽ ഫോൺ എടുക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു.
  
Couple Died | 'യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു'

ഇവരാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ശിവാനന്ദയും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.

Keywords:  Mangalore, Karnataka, News, Top-Headlines, Latest-News, Police, Dead body, Investigation, Woman and man found dead.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia