Obituary | '4 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് യുവതി ജീവനൊടുക്കി'
Dec 3, 2023, 19:17 IST
മംഗ്‌ളുറു: (KasargodVartha) നാല് മാസം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ടബിൽ വെള്ളം നിറച്ച് മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. മംഗ്‌ളുറു ഗുജ്ജറകെരെയിലെ അപാർട്മെന്റിൽ താമസിക്കുന്ന മുഹമ്മദ് ഉനൈസിന്റെ ഭാര്യ ഫാത്വിമ റുഖിയ (23), കുഞ്ഞ് അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് റുഖിയയും ഉനൈസും വിവാഹിതരായത്. 2023 ജൂലൈ ഏഴിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്.
പ്രസവിച്ചത് മുതൽ യുവതി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ശനിയാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവതി അപാർട്മെന്റിൽ കിടപ്പുമുറിയിലെ പ്ലാസ്റ്റിക് ടബിൽ വെള്ളം നിറച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം മുറിയിൽ തൂങ്ങി മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മംഗ്‌ളുറു സൗത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.