city-gold-ad-for-blogger

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം

Renowned Wildlife Photographer Found Dead in Souparnika River in Kollur
Image Credit: Facebook/Shami Kunjol

● കാർ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
● കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് വനത്തിലേക്ക് താമസം മാറുകയായിരുന്നു.
● കിക്ക് ബോക്സിങ്, കരാട്ടെ എന്നിവയിൽ പ്രാവീണ്യം.

മംഗ്ളൂറു: (KasargodVartha) കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വസുധ ചക്രവർത്തിയെ (45) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം 27-ന് കാറിൽ കൊല്ലൂരിലെത്തിയ വസുധ നദിക്കരയിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അനാഥമായി കിടന്ന കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ഫോട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വനത്തിൽ ഏകാന്തജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു വസുധ. ബെംഗളൂറിലെ തിരക്കിട്ട ജീവിതം അവസാനിപ്പിച്ച് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്കാണ് അവർ താമസം മാറിയത്. കിക്ക് ബോക്സിങ്, കരാട്ടെ എന്നിവയിലും വസുധ പ്രാവീണ്യം തെളിയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
 

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് പങ്കുവെക്കൂ.

Article Summary: Wildlife photographer found dead in river.

#WildlifePhotography #VasudhaChakravarthy #Kollur #SouparnikaRiver #Mystery #Karnataka

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia