city-gold-ad-for-blogger

Flight Delayed | യുവതിയും യുവാവും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് കാര്യമായി; മംഗ്ളുറു വിമാനത്താവളത്തിൽ ആശങ്കയുടെ നിമിഷങ്ങൾ; വിമാനം 6 മണിക്കൂർ വൈകി; വിചിത്ര സംഭവം ഇങ്ങനെ

മംഗ്ളുറു: (www.kasargodvartha.com) യുവാവും യുവതിയും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് മംഗ്ളുറു വിമാനത്താവളത്തിൽ ഏറെ ആശങ്ക സൃഷ്ടിച്ചു. ടേക് ഓഫിന് തയ്യാറായ വിമാനം റൺവേയിൽ നിർത്തി പരിശോധന നടത്തി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലുമെടുത്തു. യുവതിയും യുവാവും തമാശയ്ക്ക് സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് സന്ദേശമയച്ചതാണ് സംഭവത്തിന് കാരണമായത്. ഞായറാഴ്ചയായിരുന്നു വിചിത്ര സംഭവം.
                 
Flight Delayed | യുവതിയും യുവാവും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് കാര്യമായി; മംഗ്ളുറു വിമാനത്താവളത്തിൽ ആശങ്കയുടെ നിമിഷങ്ങൾ; വിമാനം 6 മണിക്കൂർ വൈകി; വിചിത്ര സംഭവം ഇങ്ങനെ

യുവാവ് മുംബൈയിലേക്കും യുവതി ബെംഗ്ളൂറിലേക്കും പോകേണ്ടതായിരുന്നു. പരിചയക്കാരായിരുന്നു ഇരുവരും. വിമാനത്തിൽ കയറിയ യുവാവിന്, 'നിങ്ങൾ ബോംബാക്രമണം നടത്തുന്ന വ്യക്തി', എന്ന് യുവതി വാട്സ്ആപിൽ സന്ദേശമയച്ചു. വിമാനം ടേക് ഓഫിന് തയ്യാറായി നിൽക്കുന്ന സമയമായിരുന്നു ഇത്. വിമാനത്തിന്റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതിനെ കുറിച്ച് അവർ വോയ്‌സ് സന്ദേശങ്ങളും മറ്റും അയക്കുകയും ചെയ്തു. ഇത് ശ്രദ്ധിച്ച സഹയാത്രിക പരിഭ്രാന്തയായി ഉടൻ എയർഹോസ്റ്റസിനെയും പൈലറ്റിനെയും ഇക്കാര്യങ്ങൾ അറിയിച്ചു. തുടർന്ന് പൈലറ്റ് എടിസിയെ വിവരമറിയിക്കുകയും വിമാനം പറന്നുയരുന്നത് നിർത്തുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ ഓടിയെത്തി യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റുകയും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ഹൈജാക് അല്ലെങ്കിൽ ബോംബ് ഭീഷണി പോലുള്ള സന്ദർഭങ്ങളിൽ വിമാനം പാർക് ചെയ്യുന്ന ഐസൊലേഷൻ ബേയിലേക്ക് വിമാനത്തെ മാറ്റി. യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തപ്പോൾ തമാശ പറഞ്ഞതാണെന്നാണ് ഇരുവരും അധികൃതരോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളാണ് രണ്ടുപേരും. യുവാവ് മുംബൈയിലെ കംപനിയിൽ ജോലി ചെയ്യുകയാണ്. യുവതി ബെംഗ്ളൂറിൽ ഉന്നത വിദ്യാഭ്യാസം നേടുകയാണ്. ഇരുവരെയും ബജ്‌പെ പൊലീസിന് കൈമാറി. ഇതേ വിമാനം ആറു മണിക്കൂർ വൈകി ഞായറാഴ്ച നാല് മണിക്ക് മുംബൈയിലേക്ക് പുറപ്പെട്ടു. 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Keywords: WhatsApp chat stalls flight take-off at Mangalore International Airport, Karnataka, Mangalore, Man, News, Top-Headlines, Whatsapp, Airport, Mumbai, Uttar Pradesh, Police.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia