city-gold-ad-for-blogger

കടയില്‍ സാധനം വാങ്ങാന്‍ വന്ന കുട്ടികളെ പീഡിപ്പിച്ചു; വി.എച്ച്.പി. നേതാവ് അറസ്റ്റില്‍

മംഗലാപുരം:  (www.kasargodvartha.com 08.05.2014) പിഞ്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. വി.എച്ച്.പി. ഉഡുപ്പി ഹൈജമാടി യൂണിറ്റ് പ്രസിഡന്റ് കേശവ് സുവര്‍ണ(50)യെയാണ് പടുബിദ്രി പോലീസ് അറസ്റ്റു ചെയ്തത്.

മഹാലിംഗേശ്വര ക്ഷേത്രം മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ സുവര്‍ണ കടയിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ വന്ന ആറും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ്  കേസ്.  കുട്ടികള്‍ വീട്ടില്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന്, വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി  പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. 

ഒരു ദളിത് യുവതിയെ പീഡിപ്പിച്ച കേസിലും മറ്റൊരു സ്ത്രീയെ  ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ കേസിലും സുവര്‍ണ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
കടയില്‍ സാധനം വാങ്ങാന്‍ വന്ന കുട്ടികളെ പീഡിപ്പിച്ചു; വി.എച്ച്.പി. നേതാവ് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  Molestation, Leader, Arrest, Children, Mangalore, VHP Leader, Accused, Case.


Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia