city-gold-ad-for-blogger

Arrested | പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മലയാളി യുവാവ് അറസ്റ്റില്‍

മംഗ്ളൂറു: (www.kasargodvartha.com) ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസില്‍ മലയാളി യുവാവിനെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബദിയടുക്ക സ്വദേശി ശ്രീജിത്ത്(27) ആണ് അറസ്റ്റിലായത്.
                
Arrested | പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മലയാളി യുവാവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശ്രീജിത്ത് വിട്ളയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ വൈകിട്ട് പാല്‍ കൊടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതുവയസുകാരനെ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈകില്‍ കയറ്റുകയായിരുന്നു.

വിജനമായ സ്ഥലത്ത് എത്തിയതോടെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറയുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി പുത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ പുത്തൂര്‍ പൊലീസ് സൈബര്‍ സെലി(Cell) ന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബദിയടുക്കയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും പിടികൂടി.

Keywords:  Unnatural Physical harassment: Malayalee youth arrested, Mangalore, News, Molestation, Police, Complaint, Badiadukka, Top-Headlines, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia