city-gold-ad-for-blogger
Aster MIMS 10/10/2023

നിർമാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് അബോധാവസ്ഥയിലായ നിർധന യുവാവ് സുമനസുകളുടെ സഹായം തേടുന്നു; കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിന് കൈത്താങ്ങാവുമോ?

ഉപ്പള: (www.kasargodvartha.com 28.05.2021) നിർമാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. ഉപ്പള സ്വദേശിയായ യുവാവ് മെയ് 25 ന് ആണ് അബദ്ധത്തിൽ വഴുതി വീണത്. തലയ്ക്കും വലത് കൈക്കും ഗുരുതരമായി പരിക്കേറ്റ് ചെയ്‌ത്‌ മംഗളൂറിലെ യൂനിറ്റി ആശുപത്രിയിൽ ഐ സി യുവിൽ അബോധാവസ്ഥയിലാണ് യുവാവ് ഇപ്പോഴുള്ളത്.

                                                                     
നിർമാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് അബോധാവസ്ഥയിലായ നിർധന യുവാവ് സുമനസുകളുടെ സഹായം തേടുന്നു; കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിന് കൈത്താങ്ങാവുമോ?



കുടുംബത്തിന്റെ മുതിർന്ന അംഗവും ഏക അത്താണിയുമാണ് യുവാവ്. കൂലി വേല ചെയ്‌ത്‌ ജീവിക്കുന്ന യുവാവിന്റെ ചികിത്സാ ചെലവ് നിര്‍ധനകുടുംബത്തിന് വഹിക്കാവുന്നതിലുമപ്പുറമാണ്. പിതാവ് ആസ്തമ രോഗിയും തൊഴിൽ ചെയ്യാനാവാത്ത പരിതസ്ഥിതിയിലുമാണ്. പെങ്ങന്മാരും മാതാവും വീടുകളിൽ വേല ചെയ്‌താണ്‌ കുടുംബം പുലർത്തുന്നത്. ഒരു ദിവസത്തെ ചികിത്സാചെലവ് മാത്രം ഇപ്പോൾ 30,000 രൂപയോളമാണ്. തുടർ ചികിത്സയ്ക്കും ഭാരിച്ച തുക കണ്ടത്തേണ്ടതുണ്ട്. ഇതൊക്കെ എങ്ങനെ കണ്ടെത്തുമെന്ന നിസഹായാവസ്ഥയിലാണ് കുടുംബം.

സുമനസുകളുടെ സഹായം ലഭിച്ചാലേ ഈ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവൂ. അതിനായി കൈനീട്ടുകയാണ് ഈ നിർധന കുടുംബം. കുടുംബത്തെ സഹായിക്കാനായി സാമൂഹ്യ പ്രവർത്തകനും നാട്ടുകാരനുമായ അസീം മണിമുണ്ടയുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അകൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ചുവടെ നൽകിയിരിക്കുന്നു. ഈ കുടുംബത്തിന് നമുക്കൊരു കൈത്താങ്ങാവാം.

കൂടുതൽ വിവരങ്ങൾ & ഗൂഗിൾ പേ: 9995712727 (അസീം മണിമുണ്ട)

Account no: 42102200006098
Name: Mohammed Assim S
Bank & Branch: Syndicate Bank, Uppala
IFSC Code: SYNB0004210

Keywords: Uppala, Kasaragod, Kerala, News, Needs Help, Youth, Hospital, Mangalore, ICU, Family, Bank, Top-Headlines, Unconscious young man seeks help. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL