city-gold-ad-for-blogger

Investigation | ഒരു കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളി അറസ്റ്റില്‍

മംഗ്ളുറു: (KasargodVartha) ഉഡുപി മാൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിയെ ഉഡുപി പൊലീസ് അറസ്റ്റ് ചെയ്തതായി റിപോർട്. ബെൽഗാം ജില്ലയിലെ രായഭാഗ താലൂകിൽ താമസിക്കുന്ന പ്രവീൺ അരുൺ ചൗഗാലെ (35) എന്നയാളാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇയാൾ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണെന്നാണ് സൂചന.
 
Investigation | ഒരു കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളി അറസ്റ്റില്‍



ബെൽഗാമിലെ കുടച്ചിയിൽ വച്ചാണ് അരുൺ ചൗഗാലെ അറസ്റ്റിലായതെന്നാണ് അറിയുന്നത്. ഉഡുപി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രതി അരുൺ ബെൽഗാമിൽ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ബെൽഗാം പൊലീസിന് വിവരം നൽകുകയും ഇയാൾ ഒരു വീട്ടിലുണ്ടെന്ന് ഉറപ്പായതോടെ പൊലീസ് ഉടൻ മഫ്തിയിൽ വീട് വളഞ്ഞാണ് പിടികൂടിയതെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

 
Investigation | ഒരു കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളി അറസ്റ്റില്‍



ബെൽഗാമിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഒരുങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഉഡുപിയിൽ എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഉഡുപി ജില്ലാ പൊലീസ് ഇതുവരെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ 8.30 ഓടെ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) യ്ക്ക് പരുക്കേറ്റിരുന്നു. 

കൊല്ലപ്പെട്ട അയ്നാസ് എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന മംഗ്ളുറു വിമാനത്താവളത്തിൽ പ്രവീൺ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. അറസ്റ്റ് സംബന്ധിച്ച് ഉഡുപി എസ്പി അരുൺ കുമാർ വൈകാതെ ഔദ്യോഗിക സ്ഥിരീകരണം നൽകുമെന്നാണ് സൂചന.
 
Investigation | ഒരു കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളി അറസ്റ്റില്‍


Keywords:  News, Top-Headlines, Mangalore, Mangalore-News , Crime, Killed, Mangalore, Crime, Udupi, Udupi murder case: Man nabbed from Belagavi?

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia