Murder Case | 'ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാഹം കഴിച്ചത് മുസ്ലിമായിരുന്ന യുവതിയെ'; ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും കണ്ടെത്തൽ; കൊല്ലാൻ പോലും ശ്രമിച്ചതായും ആരോപണം; 'പുറത്തിറങ്ങുന്നതിലും നിയന്ത്രണം; പ്രവീൺ നയിച്ചത് ആഡംബര ജീവിതം', വൻ ആസ്തികളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം
Nov 17, 2023, 11:03 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ എയർഹോസ്റ്റസ് അടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെ (39) ഭാര്യയെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തൽ. ഭാര്യയെ സംശയത്തോടെ മാത്രമാണ് നോക്കിക്കണ്ടിരുന്നതെന്നും വീട്ടിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ പോലുമുള്ള സ്വാതന്ത്ര്യം ഭാര്യക്ക് ഇല്ലായിരുന്നുവെന്നും 'വിജയ കർണാടക' റിപോർട് ചെയ്തു.
Keywords: Murder, Manglore, Kasaragod, Udupi, Case, Crime, Torturing, Police, Investication, Airhostess, Udupi Murder Case Accused Was Torturing His Wife: Report
< !- START disable copy paste -->
മഹാരാഷ്ട്രയിലെ പരമ്പരാഗത കുടുംബാംഗമാണ് ഭാര്യ. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുകയും ഭാര്യയെ രണ്ട് തവണ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായും റിപോർട് പറയുന്നു .വർഷങ്ങളോളം പൊലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ച അരുൺ ചൗഗുലെയുടെ കുടുംബം മഹാരാഷ്ട്രയിലാണ് സ്ഥിരതാമസം. ഇയാളുടെ അടുത്ത ബന്ധുക്കൾ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
അതേസമയം, പ്രവീണിന്റെ ഭാര്യ നേരത്തെ മുസ്ലിമായിരുന്നുവെന്നും പിന്നീട് ഹിന്ദു പേര് സ്വീകരിച്ചതായും ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു. പ്രവീൺ മതം മാറ്റിയാണ് യുവതിയെ വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. മംഗ്ളുറു നഗരത്തിനടുത്തുള്ള ഫ്‌ലാറ്റിൽ താമസിച്ചിരുന്ന പ്രവീണും കുടുംബവും അടുത്തിടെയാണ് സൂറത്കലിലെ വീട്ടിലേക്ക് മാറിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത മകന് 10 വയസാണ് പ്രായം, മറ്റേയാൾ രണ്ട് വയസുള്ള കുട്ടിയാണ്.
പ്രവീൺ ചൗഗുലെ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ശമ്പളം കൊണ്ട് മാത്രം ഇത്രയും സമ്പാദിക്കാനാവില്ലെന്നും അദ്ദേഹത്തെ അടുത്തറിയാവുന്നവരെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. മംഗ്ളുറു നഗരത്തിന് സമീപമുള്ള ഫ്‌ലാറ്റും മംഗ്‌ളൂറിൽ രണ്ട് ഭൂമിയും സൂറത്കലിൽ സ്വന്തം വീടും ഉൾപെടെ വൻ ആസ്തികളാണ് ചൗഗുലെയ്ക്കുള്ളതെന്നും വിദേശത്തുനിന്നുള്ള മയക്കുമരുന്ന്, അനധികൃത സ്വർണക്കടത്ത് ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.
നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ് നെജാരു ഗ്രാമത്തിലെ വീട്ടിൽ എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് മുഹമ്മദ് (21), മാതാവ് എം ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (14) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ബെലഗാവി റായ്ബാഗ് താലൂകിലെ കുടുച്ചിയിൽ നിന്നാണ് പ്രവീണിനെ പൊലീസ് പിടികൂടിയത്.

അതേസമയം, പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം കൂട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജനക്കൂട്ടം രോഷാകുലരായി. കുറ്റവാളിയെയും നടപടികളെയും കാണാൻ നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. വൻ സുരക്ഷ സന്നാഹങ്ങളോടെയാണ് പൊലീസ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും ജനക്കൂട്ടം ബാരികേഡുകൾ ചാടിക്കടന്ന് പ്രവീണിനടുത്ത് ആഞ്ഞടുക്കുകയായിരുന്നു. 'അയാൾ കൊല്ലാൻ വെറും 15 മിനിറ്റ് എടുത്തു, ഞങ്ങൾക്ക് വെറും 30 സെകൻഡ് തരൂ', എന്നായിരുന്നു ജനക്കൂട്ടത്തിനിടയിൽ നിന്ന് ഉയർന്ന വാക്കുകൾ.
പിന്നാലെ പൊലീസ് ലാതിചാർജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പൊലീസിന്റെ നടപടി ക്രമങ്ങളിലെല്ലാം സംഘർഷാവസ്ഥയായിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തിനിടയിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിതമായി തിരികെ കൊണ്ടുപോയി. എന്നാൽ എസ്പിയും ഡിസിയും ഉടൻ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങൾ റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നു.
മാൽപെ പോലീസ് ഇൻസ്‌പെക്ടർ ഗുരുനാഥ് ഹദുമാനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും സമാധാനം നിലനിർത്താനും പ്രതിഷേധം പിൻവലിക്കാനും അഭ്യർഥിക്കുകയും ചെയ്‌തതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.