Died | 'മധ്യവയസ്‌കന് മദ്യം നല്‍കി കാറിനകത്ത് കത്തിച്ച പ്രതി ജയിലില്‍ തൂങ്ങിമരിച്ചു'
Dec 11, 2022, 21:37 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) മധ്യവയസ്‌കനെ മദ്യവും ഉറക്ക ഗുളികയും നല്‍കി മയക്കി കാറില്‍ കിടത്തി കത്തിച്ചു എന്ന കേസിലെ മുഖ്യപ്രതി ഉഡുപി ജില്ലാ ജയിലില്‍ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു. സര്‍വേയറും കാര്‍ക്കള മാള സ്വദേശിയുമായ സദാനന്ദ ഷെട്ടിഗാര്‍ (54) ആണ് മരിച്ചത്. 20 പേര്‍ തടങ്കലില്‍ കഴിയുന്ന സെലില്‍ പുലര്‍ചെ അഞ്ചിനാണ് സംഭവം.
സഹ തടവുകാര്‍ താഴെയിറക്കി വിവരം നല്‍കിയതനുസരിച്ചെത്തിയ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ക്കളയിലെ കല്പണിക്കാരന്‍ ആനന്ദ ദേവഡിഗയെ (55) സദാനന്ദയും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പച്ചക്ക് കത്തിച്ചു കൊന്നെന്നാണ് കേസ്. കൂട്ടുപ്രതികളായ ശില്‍പ (34), സതീഷ് ആര്‍ ദേവഡിഗ (40), നിതിന്‍ എന്ന നിത്യാനന്ദ ദേവഡിഗ (40) എന്നിവരും ജയിലിലാണ്.
താന്‍ മരിച്ചു എന്ന് വരുത്തി സാമ്പത്തിക ഇടപാടുകളില്‍ നിന്ന് തലയൂരാന്‍ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പകല്‍ സമയം കല്പണിക്കാരനെ ബാറില്‍ നിന്ന് മൂക്കറ്റം മദ്യം
കുടിപ്പിച്ച ശേഷം വീട്ടില്‍ കിടത്തി, രാത്രി ഉറക്ക ഗുളിക നല്‍കി മയക്കി കാറില്‍ കയറ്റി ഓടിച്ചുപോയി, വിജനസ്ഥലത്ത് നിറുത്തി നാലുപേരും ഇറങ്ങി കല്പണിക്കാരനെ കാറിനൊപ്പം തീയിടുകയായിരുന്നു എന്നാണ് കേസ്.

Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Crime, Murder, Udupi: Murder-accused undertrial prisoner ends life in jail.
< !- START disable copy paste --> 