city-gold-ad-for-blogger

College Case | ഉടുപ്പി കോളജ് കേസ് അന്വേഷണം സര്‍കാര്‍ സിഐഡി വിഭാഗത്തിന് കൈമാറി

മംഗളൂറു: (www.kasargodvartha.com) ഉടുപ്പി പാരാമെഡികല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ വെച്ച് സ്വകാര്യത പകര്‍ത്തിയെന്ന കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റിന് (CID) കൈമാറിയതായി സര്‍കാര്‍. ചൊവ്വാഴ്ച സിഐഡി സംഘം ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ടിനെ കണ്ട് നിലവില്‍ അന്വേഷിക്കുന്ന കുന്താപുരം ഡിവൈഎസ്പി ബെള്ളിയപ്പയില്‍ നിന്ന് കേസ് ഫയല്‍ ഏറ്റുവാങ്ങും.

പ്രത്യേക അന്വേഷണ സംഘത്തെ (SIT) ഏല്‍പിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലെ ബിജെപി എംഎല്‍എമാരും എംഎല്‍സിമാരും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലൊട്ടിന് സമര്‍പിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് ഉടുപ്പി പാരാമെഡികല്‍ കോളജില്‍ വിവാദ സംഭവം നടന്നത്. ഇരയായ വിദ്യാര്‍ഥിനി ഉടുപ്പി ജില്ല കോടതിയില്‍ ഹാജരായി രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതര സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോ കോളജ് അധികൃതര്‍ക്കോ വനിത കമീഷനുകള്‍ക്കോ പരാതി നല്‍കിയിട്ടില്ല. 

College Case | ഉടുപ്പി കോളജ് കേസ് അന്വേഷണം സര്‍കാര്‍ സിഐഡി വിഭാഗത്തിന് കൈമാറി

ഉടുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണമാണ് സിഐഡിക്ക് കൈമാറിയത്. പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കോളജ് കാംപസ് സംഭവം മറന്നു തുടങ്ങിയെങ്കിലും മൂന്ന് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിന്ദു വിദ്യാര്‍ഥിനിയുടെ നഗ്‌നത ഒളിക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന ആരോപണവുമായി ബിജെപിയും ഘടകങ്ങളും പ്രക്ഷോഭത്തിലാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ഒളിക്യാമറ വെച്ചിട്ടില്ലെന്ന് കോളജ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുകയും ഉടുപ്പി ജില്ല ഡെപ്യൂടി കമീഷനര്‍, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചര്‍ച നടത്തുകയും ചെയ്ത ശേഷം ദേശീയ വനിത കമീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലബോറടറിയുടെ വിദഗ്ധ പരിശോധനയിലാണ്.

Keywords: Mangalore, News, National, Top-Headlines, CID, Udupi, College, Case, Udupi college case handed to CID.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia