city-gold-ad-for-blogger

Arrested | പ്രവീണ്‍ നെട്ടാറു കൊലപാതകം: 2 പേര്‍ കൂടി അറസ്റ്റില്‍

മംഗ്ളുറു: (www.kasargodvartha.com) ബിജെപി യുവമോര്‍ച ജില്ലാ നിര്‍വാഹക സമിതി അംഗം പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ സദ്ദാം (32), ഹാരിസ് (42) എന്നിവരാണ് അറസ്റ്റിലായത്.

Arrested | പ്രവീണ്‍ നെട്ടാറു കൊലപാതകം: 2 പേര്‍ കൂടി അറസ്റ്റില്‍

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സകീര്‍, ശഫീഖ് എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരല്ലെന്നാണ് വിവരം.

ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടത്തിയവരെയും അക്രമികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: News, National, Top-Headlines, Karnataka, Mangalore, Arrested, Police, Crime, Murder, BJP, Praveen Nettaru Murder Case, Two more arrested in Praveen Nettaru murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia