city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രൗസറിനകത്ത് പേസ്റ്റ് രൂപത്തിലാക്കിയും പേനയ്ക്കകത്ത് ഒളിപ്പിച്ചും സ്വർണം കടത്തുന്നതിനിടെ രണ്ട് കാസർകോട് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി

മംഗളൂരു: (www.kasargodvartha.com 25.02.2021) സ്വർണം കടത്തുന്നതിനിടെ രണ്ട് കാസർകോട് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. അബ്ദുർ റശീദ്, അബ്ദുൽ നിശാദ് എന്നിവരാണ് പിടിയിലായത്. 61.02 ലക്ഷം രൂപ വിലവരുന്ന 1.267 കിലോഗ്രാം സ്വർണം ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ട്രൗസറിനകത്ത് പേസ്റ്റ് രൂപത്തിലാക്കിയും പേനയ്ക്കകത്ത് ഒളിപ്പിച്ചും സ്വർണം കടത്തുന്നതിനിടെ രണ്ട് കാസർകോട് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി


വിമാനത്താവളത്തിലെ പാർകിംഗ് സ്ഥലത്തെ ശൗചാലയത്തിന് സമീപത്ത് നിന്നാണ് അബ്ദുർ റശീദിനെ അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ട്രൗസറിനകത്ത് കവറിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് 30,75,160 രൂപ വിലമതിക്കുന്ന 638 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

ദുബൈയിൽ നിന്നെത്തിയ അബ്ദുൽ നിശാദ് 30,26,933 രൂപ വിലവരുന്ന 629.3 ഗ്രാം സ്വർണവുമായാണ് പിടിയിലായത്. പേനകളുടെയും എമർജൻസി ലൈറ്റിന്റെയും അകത്താണ് സ്വർണം സൂക്ഷിച്ചിരുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Karnataka, Mangalore, Airport, Arrest, Gold, Two Kasargod residents arrested at Mangalore airport for smuggling gold.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia