city-gold-ad-for-blogger

Drowned | മീൻ പിടിക്കാൻ എന്ന് പറഞ്ഞുപോയ 2 കുരുന്നുകൾ പുഴയിൽ മുങ്ങി മരിച്ചു

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) കാവേരി നദിയിൽ കൂട്ലൂരിൽ രണ്ടു കുരുന്നുകൾ മുങ്ങിമരിച്ചു. കൂട്ലൂർ ഗ്രാമവാസികളായ കൂലിത്തൊഴിലാളി നാഗരാജിന്റെ മകൻ പൃഥ്വി (ഏഴ്), ഓടോറിക്ഷ ഡ്രൈവർ സതീഷിന്റെ മകൻ പ്രജ്വൽ (നാല്) എന്നിവരാണ് അപകടത്തിൽ പെട്ടത്.

വീടിനടുത്ത സർകാർ സ്കൂളിൽ രണ്ടിൽ പഠിക്കുന്ന പൃഥ്വിയും അങ്കണവാടിയിൽ പോവുന്ന പ്രജ്വലും നദിക്കരയിലെ മാന്തോപ്പിൽ നിന്ന് മീൻപിടിക്കാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

Drowned | മീൻ പിടിക്കാൻ എന്ന് പറഞ്ഞുപോയ 2 കുരുന്നുകൾ പുഴയിൽ മുങ്ങി മരിച്ചു


Drowned | മീൻ പിടിക്കാൻ എന്ന് പറഞ്ഞുപോയ 2 കുരുന്നുകൾ പുഴയിൽ മുങ്ങി മരിച്ചു

തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പൃഥ്വിയുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. പ്രജ്വലിന്റെ മൃതദേഹം മുങ്ങിയെടുത്തു. കാൽവഴുതി വീണതാവാം എന്ന് പൊലീസ് പറഞ്ഞു.

Keywords: Mangalore, News, Drown, River, Dead, School, Auto Driver, Police, Accident, Obituary, Top-Headlines, Two boys on fishing trip drown in River Cauvery.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia