city-gold-ad-for-blogger

Arrested | 'മയക്കുമരുന്ന് പോര്': യുവാവിനെ കൊന്ന് ചുരത്തിൽ തള്ളിയെന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

മംഗ്‌ളുറു: (www.kasargodvartha.com) മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മംഗ്‌ളുറു ബണ്ട് വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ സവാദിനെ (35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളി എന്ന കേസിൽ ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ റിസ്‌വാൻ (36), സൈനുല്ല (28) എന്നിവരാണ് ഗുരുവയങ്കരയിൽ അറസ്റ്റിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേർക്കായി അന്വേഷണം തുടരുന്നു.

Arrested | 'മയക്കുമരുന്ന് പോര്': യുവാവിനെ കൊന്ന് ചുരത്തിൽ തള്ളിയെന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

ഈ മാസം എട്ടിനാണ് ചുരത്തിൽ ദേവരമനെയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിപണനം ചെയ്യുന്ന സംഘത്തിൽ കണ്ണിയായിരുന്ന സവാദ് ഏറെക്കാലം വീട്ടിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. തിരിച്ചു വന്ന യുവാവിനെ 10 ദിവസമായി കാണാതായ വേളയിൽ കണ്ട മൃതദേഹം സവാദിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മംഗ്‌ളുറു ബങ്കരയിൽ നിന്ന് കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ എറിയുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുഡിഗെരെ സർക്ൾ ഇൻസ്പെക്ടർ സോമശേഖർ, ബനക്കൽ എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: News, National, Mangalore, Murder, Bantwal, Obituary, Mangalore, Karanataka, Crime, Arrest, Dead Body, Police, Investigation, Two arrested in murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia