Arrested | പ്രവീണ്‍ നെട്ടാറു കൊലപാതകം: 2 പേര്‍ അറസ്റ്റില്‍; 21 പേര്‍ കസ്റ്റഡിയില്‍; സംഭവത്തില്‍ കര്‍ണാടകയിലെ ബിജെപിയില്‍ പ്രതിസന്ധി; നിരവധി പേര്‍ പാര്‍ടി വിട്ടതായി റിപോര്‍ട്
Jul 28, 2022, 15:23 IST
മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദക്ഷിണ കന്നഡ ജില്ലയിലെ സകീര്‍ (29), മുഹമ്മദ് ശഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് നിന്നാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ശഫീഖും സകീറും ഗൂഢാലോചന നടത്തിയവരാണെന്നും അക്രമികളെ ഇനിയും പിടികൂടാനുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള ബൈകിലാണ് അക്രമി സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിനായി കേരള പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ അന്വേഷണം നടക്കുന്നത്.
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ പുത്തൂര്‍, സുള്ള്യ, കഡബ, ബെല്‍തങ്ങാടി എന്നിവിടങ്ങളില്‍ പൊലീസ് സെക്ഷന്‍ 144 ഏര്‍പെടുത്തി. കൊലക്കേസ് പ്രതികള്‍ കേരളത്തില്‍ നിന്നുള്ളവരാകാന്‍ സാധ്യതയുണ്ടെന്നും ഇവരെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ രാത്രി 9.30 മണിയോടെയാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്.
അതേസമയം കൊലപാതകത്തെ തുടര്‍ന്ന്, ഭരണകക്ഷിയായ ബിജെപി സര്‍കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സംസ്ഥാനത്തുടനീളമുള്ള നിരവധി യുവ പ്രവര്‍ത്തകര്‍ പാര്‍ടി വിട്ടതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. ബിജെപി യുവമോര്‍ച അംഗമായ പ്രവീണ്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ബിജെപി സോഷ്യല്‍ മീഡിയ ടീം അംഗം ശ്രീനിവാസ് ഗൗഡ ബെംഗ്‌ളൂറില്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപി സര്‍കാരിന് കീഴില്‍ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ഒരു നേതാവിനെ ഉദ്ധരിച്ച് റിപോര്‍ട് പറയുന്നു. ബുധനാഴ്ച എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിന്‍ കുമാര്‍ കടീല്‍, മന്ത്രി സുനില്‍കുമാര്‍, പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ എന്നിവര്‍ ബെല്ലാരെയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെയും ബിജെപിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. കടീലിന്റെ വാഹനം ഉപരോധിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇറങ്ങാന്‍ അനുവദിച്ചില്ല.
പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരാധാനലയത്തിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സര്‍കാര്‍ ബസിനുനേരെ കല്ലെറിഞ്ഞതായും റിപോര്‍ട് ഉണ്ട്. പ്രവീണിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. അവരില്‍ ചിലര്‍ ആരാധാനലയത്തിന് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ഈ സമയം പൊലീസ് ലാതിചാര്‍ജ് നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപോര്‍ട്.

#Sullia : Arson from crowd gathered during the funeral procession of Praveen Nettar. Stone pelting, CCTV cameras damaged, Motorcycle burnt finally Police has to lathi charge on Sanghparivar members.
— Mohammed Irshad (@Shaad_Bajpe) July 27, 2022
1/n pic.twitter.com/eZzhyUjNU8
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ പുത്തൂര്‍, സുള്ള്യ, കഡബ, ബെല്‍തങ്ങാടി എന്നിവിടങ്ങളില്‍ പൊലീസ് സെക്ഷന്‍ 144 ഏര്‍പെടുത്തി. കൊലക്കേസ് പ്രതികള്‍ കേരളത്തില്‍ നിന്നുള്ളവരാകാന്‍ സാധ്യതയുണ്ടെന്നും ഇവരെ പിടികൂടാന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ രാത്രി 9.30 മണിയോടെയാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്.
#Karnataka #BJP Yuva Morcha workers attack party president Nalin Kateel and heckle district incharge minister Sunil Kumar in #Puttur #DakshinKannada when they went to pay his last respects to murdered yuva morcha president #Praveen Nettar. pic.twitter.com/EqdnIPFbi6
— Imran Khan (@KeypadGuerilla) July 27, 2022
അതേസമയം കൊലപാതകത്തെ തുടര്‍ന്ന്, ഭരണകക്ഷിയായ ബിജെപി സര്‍കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സംസ്ഥാനത്തുടനീളമുള്ള നിരവധി യുവ പ്രവര്‍ത്തകര്‍ പാര്‍ടി വിട്ടതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. ബിജെപി യുവമോര്‍ച അംഗമായ പ്രവീണ്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ബിജെപി സോഷ്യല്‍ മീഡിയ ടീം അംഗം ശ്രീനിവാസ് ഗൗഡ ബെംഗ്‌ളൂറില്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപി സര്‍കാരിന് കീഴില്‍ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ പാര്‍ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ഒരു നേതാവിനെ ഉദ്ധരിച്ച് റിപോര്‍ട് പറയുന്നു. ബുധനാഴ്ച എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിന്‍ കുമാര്‍ കടീല്‍, മന്ത്രി സുനില്‍കുമാര്‍, പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ എന്നിവര്‍ ബെല്ലാരെയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെയും ബിജെപിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. കടീലിന്റെ വാഹനം ഉപരോധിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇറങ്ങാന്‍ അനുവദിച്ചില്ല.
പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരാധാനലയത്തിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സര്‍കാര്‍ ബസിനുനേരെ കല്ലെറിഞ്ഞതായും റിപോര്‍ട് ഉണ്ട്. പ്രവീണിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു. അവരില്‍ ചിലര്‍ ആരാധാനലയത്തിന് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ഈ സമയം പൊലീസ് ലാതിചാര്‍ജ് നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപോര്‍ട്.
Also read:
BJP leader's murder | സുള്ള്യയിലെ ബിജെപി നേതാവ് പ്രവീണിന്റെ കൊലപാതകം: കേരള രജിസ്‌ട്രേഷനിലുള്ള ബൈക് കണ്ടെത്തിയതായി സൂചന; കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കൾക്ക് നേരെ പ്രവർത്തകരുടെ രോഷപ്രകടനം; സംസ്ഥാന അധ്യക്ഷന്റെ കാർ ഉപരോധിച്ചു; വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയ കാസർകോട് നഗരസഭാംഗം പി രമേശിന് പൊലീസിന്റെ മർദനം
Keywords: News, National, Top-Headlines, Karnataka, Mangalore, Crime, Murder-Case, Murder, Arrested, BJP, Politics, Political Party, Controversy, SDPI, BJP Leader Praveen Nettaru Murder, Two accused arrested in BJP leader Praveen Nettaru murder case.
< !- START disable copy paste -->