city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | ഉള്ളാളിൽ ഞെട്ടിക്കുന്ന സംഭവം! 3 യുവതികൾ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Mangaluru Pool Drowning Tragedy
Photo Credit: X/ IANS

● റിസോർട്ടിന്റെ ലൈസൻസ് അധികൃതർ സസ്‌പെൻഡ് ചെയ്തു
● വാസ്‌കോ ബീച്ച് റിസോർട്ടിലാണ് അപകടം
● മൂവരും സുഹൃത്തുക്കളായിരുന്നു.

മംഗ്ളുറു: (KasargodVartha) ഉള്ളാൾ സോമേശ്വര ഉച്ചിലയിലുള്ള വാസ്‌കോ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂരു സ്വദേശിനികളായ നിഷിത എംഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്. നവംബർ 16ന് രാവിലെ റിസോർട്ടിൽ എത്തിയ സുഹൃത്തുക്കളായ മൂവർ സംഘം രണ്ടാം നമ്പർ മുറിയിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ നീന്തൽക്കുളത്തിൽ ഇറങ്ങിയ അവർ നിമിഷങ്ങൾക്കകം അപകടത്തിൽപ്പെട്ടു. ആദ്യം ഒരു യുവതി വെള്ളത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ, മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും മുങ്ങി. ഇതിനിടയിൽ മൂന്നാമത്തെ യുവതിയും അപകടത്തിൽപ്പെടുകയായിരുന്നു. വെള്ളത്തിലിറങ്ങുന്നതിന് മുമ്പ് മൂവരും തങ്ങളുടെ വസ്ത്രങ്ങൾ നീത്തൽകുളത്തിനരികിൽ വച്ച് ദൃശ്യങ്ങൾ പകർത്താൻ ഐഫോൺ സെറ്റ് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.


യുവതികൾക്ക് നീന്തൽ അറിയില്ലാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ യുവതികൾ വെള്ളത്തിൽ മല്ലിടുന്നത് പതിഞ്ഞിട്ടുണ്ട്. ഉള്ളാൾ പൊലീസ് ഇൻസ്പെക്ടർ എച്ച് എൻ ബാലകൃഷ്ണയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

ദുരന്തത്തെ തുടർന്ന് വാസ്‌കോ ബീച്ച് റിസോർട്ട് അധികൃതർ സീൽ ചെയ്തു. മംഗളൂരു സബ് ഡിവിഷനൽ ഉദ്യോഗസ്ഥർ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്‌പെൻഡ് ചെയ്തു.

#Mangaluru, #Tragedy, #Drowning, #ResortIncident, #CCTVFootage, #Accident

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia