city-gold-ad-for-blogger

Accident | കാറും ബസും കൂട്ടിയിടിച്ച് 2 അധ്യാപകർക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്

മംഗ്‌ളുറു: (www.kasargodvartha.com) കാറും ബസും കൂട്ടിയിടിച്ച് രണ്ട് അധ്യാപകർ മരിച്ചു. മറ്റൊരു അധ്യാപകൻ അടക്കം രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഉഡുപി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ​​ഉഡുപി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Accident | കാറും ബസും കൂട്ടിയിടിച്ച് 2 അധ്യാപകർക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്

ഞായറാഴ്ച പുലർചെ 1.30 ഓടെ ഹെബ്രി താലൂകിലെ സീതാനദി ജക്കനമാക്കിക്കടുത്താണ് സംഭവം. ഉഡുപിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഉഡുപിയിലേക്ക് പോവുകയായിരുന്ന അധ്യാപകർ സഞ്ചരിച്ച കാറും തമ്മിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്ത് കുടുങ്ങിയ കാർ പുറത്തെടുക്കാൻ ഏറെ പാടുപെടേണ്ടി വന്നു. ഓടിക്കൂടിയവർ നാലുപേരെയും ഇതുവഴി വന്ന കാറിൽ കയറ്റി ഹെബ്രി സർകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
              
Accident | കാറും ബസും കൂട്ടിയിടിച്ച് 2 അധ്യാപകർക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്

Keywords: Mangalore, News, Death,. Accident, Car, Bus, Teachers, Injured, Tragic car accident claims lives of two teachers, another injured. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia