city-gold-ad-for-blogger

ഒടുവിൽ റെയിൽവേയ്ക്ക് മനം മാറ്റം; മംഗ്ളുറു - കോഴിക്കോട് ട്രെയിനിൽ അടക്കം ഏപ്രിൽ 1 മുതൽ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടികറ്റ് എടുത്ത് യാത്ര ചെയ്യാം

കാസർകോട്: (www.kasargodvartha.com 29.03.2022) ഒടുവിൽ റെയിൽവേയ്ക്ക് മനം മാറ്റം. പുലർചെ 5.15 ന് മംഗ്ളൂറിൽ നിന്ന് പുറപ്പെടുന്ന കോഴിക്കോട് ട്രെയിൻ (16610), രാത്രിയിലെ മംഗ്ളുറു ജം. - കൊച്ചുവേളി (16356), കണ്ണൂർ - കോയമ്പതൂർ (16607) തുടങ്ങിയ വണ്ടികളിലും ഏപ്രിൽ ഒന്ന് മുതൽ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടികറ്റ് എടുത്ത് യാത്ര ചെയ്യാം.
  
ഒടുവിൽ റെയിൽവേയ്ക്ക് മനം മാറ്റം; മംഗ്ളുറു - കോഴിക്കോട് ട്രെയിനിൽ അടക്കം ഏപ്രിൽ 1 മുതൽ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടികറ്റ് എടുത്ത് യാത്ര ചെയ്യാം


നേരത്തെ ഫുൾ റിസേർവ്ഡ് ആയാണ് ഈ വണ്ടികൾ ഓടിക്കൊണ്ടിരുന്നത്. ഇതുമൂലം അത്യാവശ്യത്തിനും മറ്റും പോകേണ്ട ആളുകൾക്ക് ഏറെ ദുരിതം നേരിടേണ്ടിവന്നിരുന്നു. സൂപർ ഫാസ്റ്റ് ആയ മംഗ്ളുറു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് അടക്കം കൗണ്ടർ ടികറ്റ് നൽകിയിരുന്നപ്പോഴാണ് ലോകൽ ട്രെയിനുകൾ അടക്കം സാധാരണക്കാർക്ക് അപ്രാപ്യമാക്കിയത്.

പൂർണമായും റിസേർവ്ഡ് കോചുകളുള്ള വണ്ടികളിൽ ആളില്ലാത്ത അവസ്ഥ ആയതോട് കൂടിയാണ് റെയിൽവേ അധികൃതർ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുന്നത്. പല വണ്ടികളിലും മെയ് ഒന്നിന് നടപ്പിലാക്കാൻ തീരുമാനിച്ചത് നേരത്തേയാക്കുകയായിരുന്നു.

Keywords:  Kasaragod, Kerala, News, Top-Headlines, Railway, Railway station, Train, Mangalore, Kozhikode, Railway-season-ticket, Tickets for the Mangalore-Kozhikode train will be available from April 1 at the station counter.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia