city-gold-ad-for-blogger

Accident | ബസും കാറും കൂട്ടിയിടിച്ച് 3 കുടുംബാംഗങ്ങള്‍ മരിച്ചു

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) കാര്‍ക്കളയിലെ നെല്ലിക്കരുവില്‍ ബസും കാറും കൂട്ടിയിടിച്ച് തീര്‍ഥാടക കുടു.ബത്തിലെ രണ്ട് വയസുള്ള കുട്ടി ഉള്‍പെടെ മൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32), രണ്ട് വയസുള്ള കുട്ടി എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
           
Accident | ബസും കാറും കൂട്ടിയിടിച്ച് 3 കുടുംബാംഗങ്ങള്‍ മരിച്ചു

ബെംഗ്‌ളൂറില്‍ താമസിക്കുന്ന കുടുംബം കാറില്‍ ധര്‍മ്മസ്ഥല ക്ഷേത്രം സന്ദര്‍ശനം കഴിഞ്ഞ് ശൃംഗേരിയിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍ക്കള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
           
Accident | ബസും കാറും കൂട്ടിയിടിച്ച് 3 കുടുംബാംഗങ്ങള്‍ മരിച്ചു

Keywords:  Latest-News, National, Karnataka, Top-Headlines, Accidental-Death, Accident, Mangalore, Died, Three died in Bus-Car Collision at Karkala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia