ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു
Mar 21, 2022, 23:04 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 21.03.2022) ഉഡുപ്പിക്കടുത്ത ഫർകിനകട്ട ടൗണിൽ പാചകവാതക സിലിൻഡർ സ്ഫോടനത്തെ തുടർന്ന് തിങ്കളാഴ്ച മൂന്ന് പേർ മരിച്ചു. ആക്രിക്കടയോടനുബന്ധിച്ച് സൂക്ഷിച്ച സിലിൻഡർ പൊട്ടിത്തെറിയിൽ തീപ്പിടിച്ചാണ് ദുരന്തം.
മല്ലർ സ്വദേശി അബ്ദുർ റസാഖ് (36), ചന്ദ്രനഗരയിലെ റജാബ് (45), നിയാസ് (36) എന്നിവരാണ് മരിച്ചത്. റസാഖും റജാബും സംഭവസ്ഥലത്തും നിയാസ് ആശുപത്രിയിലുമാണ് മരിച്ചത്. ബെലപു ഗ്രാമപഞ്ചായത് അംഗം ഫഹിം, ഹസനബ്ബ എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്.
ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങളുടെ ശേഖരം അഗ്നിക്കിരയായി. സ്ഫോടനത്തെത്തുടർന്ന് അതിവേഗം പടർന്ന തീയിൽ പരിസരത്തെ മരങ്ങൾ കരിഞ്ഞ നിലയിലാണ്. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. കൗപ് പൊലീസ് കേസെടുത്തു.

Keywords: News, Karnataka, Top-Headlines, Mangalore, Dead, Gas Cylinder, Accident, Panchayath, Panchayath-Member, Fire, Fire force, LPG cylinder, Three dead in LPG cylinder explosion at scrap shop.
< !- START disable copy paste --> 