city-gold-ad-for-blogger

13 ക്ഷേത്രങ്ങളിലേയും മൂന്ന് വീടുകളിലെയും മോഷണകേസുകളിൽ രണ്ടുപേർ അറസ്റ്റിൽ; 28.40 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടികൂടി; 'മോഷ്ടിച്ചവ വിൽക്കുന്നത് സ്വന്തം ജ്വലറിയിൽ'

മംഗ്ളുറു: (www.kasargodvartha.com 09.12.2021) 13 ക്ഷേത്രങ്ങളിലെയും മൂന്ന് വീടുകളിലെയും മോഷണകേസുകളിലായി രണ്ടുപേരെ സൂറത്ത്കൽ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് അറസ്റ്റ് ചെയ്തു. ചിക് മംഗ്ളുറു ജില്ലയിലെ നാഗ നായക് (55), ദാവൻഗരെ ജില്ലയിലെ മാരുതി സി വി (33) എന്നിവരാണ് അറസ്റ്റിലായത്. 2018 മുതൽ 2021 വരെയാണ് ക്ഷേത്രത്തിലും വീടുകളിലും മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
 
13 ക്ഷേത്രങ്ങളിലേയും മൂന്ന് വീടുകളിലെയും മോഷണകേസുകളിൽ രണ്ടുപേർ അറസ്റ്റിൽ; 28.40 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടികൂടി; 'മോഷ്ടിച്ചവ വിൽക്കുന്നത് സ്വന്തം ജ്വലറിയിൽ'

'നാഗ നായകിനെതിരെ ഉർവ, ബജ്‌പെ, സൂറത്ത്കൽ, മുൽകി, പനമ്പൂർ, കാവൂർ, ഉള്ളാൾ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. മറ്റു ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദാവൻഗരെയിൽ മാരുതിയുടെ ഉടമസ്ഥതയിലുള്ള ജ്വലറി വഴിയാണ് മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കുന്നത്.

വീടുകളിൽ നിന്ന് മോഷണം നടത്തിയ 6,86,000 രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. മാരുതിയുടെ ജ്വലറിയിൽ നിന്നും നാഗ നായകിന്റെ വസതിയിൽ നിന്നുമായി 18 ലക്ഷം രൂപ വിലമതിക്കുന്ന 406 ഗ്രാം സ്വർണാഭരണങ്ങളും 10.40 ലക്ഷം രൂപയുടെ 16 കിലോ വെള്ളി സാധനങ്ങളും പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 28,40,000 രൂപയാണ്. സുരക്ഷയും സിസിടിവി ക്യാമറകളും ഇല്ലാത്ത ക്ഷേത്രങ്ങളും ദൈവസ്ഥാനങ്ങളുമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മഴക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ചും രാത്രി പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവർ മോഷണം നടത്തിയിരുന്നത്.' - പൊലീസ് പറഞ്ഞു.

അതേസമയം നാലു വീടുകളിലെ മോഷണ കേസിൽ രണ്ടുപേരെയും സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂർ ജില്ലയിലെ രാജൻ ചിന്നതമ്പി (57), പി ബി പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 16,50,000 രൂപ വിലമതിക്കുന്ന 366.632 ഗ്രാം സ്വർണം പിടികൂടിയതായും പൊലീസ് പറഞ്ഞു.

Keywords:  Mangalore, News, Karnataka, Jweller-robbery, Robbery, Temple, Arrest, Accuse, Police, Case, Jewellery, Theft cases; two arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia