ഒറ്റ ബസിൽ നിന്ന് 3000-ലധികം ബസുകളിലേക്ക് വളർന്ന എസ് ആർ എസ് ട്രാൻസ്പോർട്സ് ഉടമ മരണത്തിന് കീഴടങ്ങി
May 25, 2021, 15:52 IST
മൈസുറു: (www.kasargodvartha.com 25.05.2021) എസ് ആർ എസ് ട്രാൻസ്പോർട്സ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ടി രാജശേഖർ (78) നിര്യാതനായി. 10 ദിവസത്തോളമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
1971 ൽ ആരംഭിച്ച കമ്പനിയുടെ സ്ഥാപകനും മാനജിംഗ് ഡയറക്ടറുമായിരുന്നു രാജശേഖർ. രാമനഗരം ജില്ലയിലെ മഗഡിയിൽ 1943 സെപ്റ്റംബർ 17 നാണ് അദ്ദേഹം ജനിച്ചത്. ഓടോമൊബൈൽ ഡിപ്ലോ കോഴ്സ് പൂർത്തിയാക്കി ടൂറിസ്റ്റ് ബുകിംഗ് ഏജന്റ്, ട്രാവൽ ഏജന്റ് തുടങ്ങിയ നിരവധി ജോലികൾ ചെയ്തിരുന്നു. അതിന് ശേഷമാണ് എസ്ആർഎസ് ട്രാവൽസ് തുടങ്ങുന്നത്.
ഒരു ബസിൽ നിന്ന് ആരംഭിച്ച എസ്ആർഎസിന് ഇപ്പോൾ 3000-ലധികം ബസുകളും 4000 ൽ അധികം ജീവനക്കാരുമുണ്ട്. 400 കോടിയിലധികം രൂപയുടെ സമ്പാദ്യമാണ് അദ്ദേഹത്തിന് ഉള്ളത്. വിറ്റുവരവ് പ്രതിവർഷം 1200 കോടി രൂപയാണ്. ബസ് ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ ചെയർമാൻ കൂടിയാണ് കെ ടി രാജശേഖർ.
< !- START disable copy paste -->

Keywords: Karnataka, News, Mangalore, Top-Headlines, Death, Bus, Bus-owners, SRS Bus, The owner of SRS Transport, who grew from a single bus to more than 3,000 buses, dies.