city-gold-ad-for-blogger
Aster MIMS 10/10/2023

Movie Board | 'ദി കേരള സ്റ്റോറി' കാണാൻ അഭ്യർഥിച്ച് കൊല്ലൂരിൽ മലയാളത്തിലും ബോർഡ് പ്രത്യക്ഷപ്പെട്ടു

മംഗ്ളുറു: (www.kasargodvartha.com) വിവാദ സിനിമ 'ദി കേരള സ്റ്റോറി' കാണാൻ പ്രേരിപ്പിച്ച് കൊല്ലൂരിൽ മലയാളത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. ശ്രീ മൂകാംബിക ക്ഷേത്രം കവാടം പരിസരത്ത് അജ്ഞാതർ കൂറ്റൻ ഇൻഗ്ലീഷ് ബോർഡ് നേരത്തെ സ്ഥാപിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഭക്തർ കൂടുതൽ ഉപയോഗിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരത്താണ് മലയാളം ബോർഡ് സ്ഥാപിച്ചത്.

Movie Board | 'ദി കേരള സ്റ്റോറി' കാണാൻ അഭ്യർഥിച്ച് കൊല്ലൂരിൽ മലയാളത്തിലും ബോർഡ് പ്രത്യക്ഷപ്പെട്ടു

'മൂകാംബികയിലേക്ക് മലയാളി ഭക്തർക്ക് സ്വാഗതം. നിങ്ങളുടെ തലമുറകളും മാ മൂകാംബികയുടെ ഭക്തരാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി കാണുക, ദി കേരള സ്റ്റോറി' എന്നാണ് കൂറ്റൻ ബോർഡിലുള്ളത്.

ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കാതെയാണ് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന് പുറത്താണ് ബോര്‍ഡെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ക്ഷേത്രം മാനജിങ് കമിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍ ഷെട്ടി നേരത്തെ ഇൻഗ്ലീഷ് ബോർഡ് പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞിരുന്നു.

Keywords: News, National, Karnataka, Manglore, Banner, Kollur Mookambika Temple, 'The Kerala Story' Banner installed near Kollur Mookambika Temple.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia