city-gold-ad-for-blogger

Swine Flu | പന്നിപ്പനി: കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

മംഗ്‌ളുറു: (www.kasargodvartha.com) കേരളത്തില്‍ പലഭാഗങ്ങളിലും ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ ജാഗ്രത. കേരള-കര്‍ണാടക ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. മൈസൂറു,
ദക്ഷിണ കന്നഡ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ചെക് പോസ്റ്റുകളില്‍ പരിശോധന കൂടുതല്‍ ശക്തമാണ്.
    
Swine Flu | പന്നിപ്പനി: കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി, ജാല്‍സൂര്‍, സാറഡ്ക്ക ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. കേരളത്തില്‍ പന്നികളെ ഇറക്കി തിരിച്ചു വരുന്ന വാഹനങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുചീകരിച്ച ശേഷം മാത്രമേ കര്‍ണാടകയിലേക്ക് കടത്തി വിടുന്നുള്ളൂ.

പന്നികളില്‍ മാത്രം കാണപ്പെടുന്ന പനി മനുഷ്യരിലേക്ക് പകരില്ലെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. കിശോര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള മൃഗങ്ങളെ
കര്‍ണാടകയിലേക്ക് കടത്തി വിടരുതെന്നാണ്
മൈസൂറു എച്ച്ഡി കോട്ട ബാവലിയിയില്‍ തഹസില്‍ദാര്‍ രാമപ്പ, താലൂക് ഹെല്‍ത് ഓഫീസര്‍ ഡോ. ടി രവികുമാര്‍, മൃഗസംരക്ഷണ അസി. ഡയറക്ടര്‍ ഡോ. പ്രസന്ന എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള തീരുമാനം.

ചെക് പോസ്റ്റ് രേഖകള്‍ പരിശോധിച്ച് തുടര്‍ദിനങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തില്‍ നിന്നുള്ള മൃഗങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കര്‍ണാടകയിലേക്ക് കടത്തി വിടില്ല.

Keywords:  Swine Flu, Malayalam News, Mangalore, National News, Mangalore News, Swine Flu: Inspection Tightened On the Borders of Kerala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia