city-gold-ad-for-blogger

Arrested | മയക്കുമരുന്ന് കേസുകളിൽ മുങ്ങിയ പ്രതികൾ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com) മയക്കുമരുന്ന് കേസുകളിൽ കോടതിയിൽ ഹാജരാവാതെ മുങ്ങിയ പ്രതികളെ പുത്തൂർ, ബെൽതങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. 2009ൽ കഞ്ചാവ് കടത്തിയ കേസിൽ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ബശീർ (39) ജാമ്യത്തിൽ ഇറങ്ങി വിചാരണയ്ക്ക് ഹാജരാവാതെ മുങ്ങുകയായിരുന്നു.

Arrested | മയക്കുമരുന്ന് കേസുകളിൽ മുങ്ങിയ പ്രതികൾ അറസ്റ്റിൽ


കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നിരവധി തവണ നോടീസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാവാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബെൽതങ്ങാടി പൊലീസ് ചാർജ് ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങി ആറു വർഷമായി ഒളിവിൽ കഴിഞ്ഞ അഞ്ജും ഖാനെയാണ് (41) ബെൽതങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂറു ജില്ലയിലെ സ്വദേശിയായ ഇയാൾ കഞ്ചാവ് വിൽപനക്കിടെയാണ് 2016ൽ അറസ്റ്റിലായിരുന്നത്.

Arrested | മയക്കുമരുന്ന് കേസുകളിൽ മുങ്ങിയ പ്രതികൾ അറസ്റ്റിൽ


Keywords:  Latest-News, Top-Headlines, Karnataka, Mangalore, Arrest Warrant, Arrested, Police, Crime, Court, Drugs, Suspects absconding in drug cases arrested.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia