city-gold-ad-for-blogger

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കർണാടക സംസ്ഥാന പ്രസിഡന്റ് ആത്തൂർ സഅദ് മുസ്ലിയാർ അന്തരിച്ചു

മംഗളൂരു: (www.kasargodvartha.com 26.02.2021) സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കർണാടക സംസ്ഥാന പ്രസിഡന്റും വിവിധ സ്ഥാപങ്ങളുടെ കാര്യദർശിയും പ്രമുഖ നേതാവുമായ ആത്തൂർ സഅദ് മുസ്ലിയാർ (59) അന്തരിച്ചു. ഉപ്പിനങ്ങാടി ബോന്തെലിലുള്ള വീട്ടിൽ വെച്ചു ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.
                                                                          
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കർണാടക സംസ്ഥാന പ്രസിഡന്റ് ആത്തൂർ സഅദ് മുസ്ലിയാർ അന്തരിച്ചു

30 ലധികം വർഷങ്ങളായി മദ്രസകളിലെ മുഫത്തിശായി പ്രവർത്തിക്കുകയായിരുന്നു. സുന്നി മാനജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, എസ് ഇ ഡി സി വൈസ് പ്രസിഡന്റ്, സെൻട്രൽ ബോർഡ് ഓഫ് എഡ്യൂകേഷൻ എക്സിക്യൂടീവ് കമിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. മികച്ച സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. ഉസ്താദുമാരുടെ ഉസ്താദ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. ആത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ ഖബറടക്കി. കാന്തപുരം എ പി അബുബകർ മുസ്ലിയാർ അടക്കമുള്ള നിരവധി പണ്ഡിതന്മാർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.


Keywords:  Mangalore, Karnataka, Sunni, Obituary, Dead, Top-Headlines, Sunni Jamiyyathul Muallimeen, Sunni Jamiyyatul Muallimeen Karnataka State President Athoor Sa-a-ad Musliyar passed away.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia