പത്മശ്രീ ജേതാവ് സുക്രി ബൊമ്മ ഗൗഢയെ മംഗ്ളൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
May 9, 2022, 17:30 IST
മംഗ്ളുറു: (www.kasargodvartha.com) പത്മശ്രീ അവാർഡ് ജേതാവായ നാടൻകലാകാരി സുക്രി ബൊമ്മ ഗൗഢയെ (86) മംഗ്ളൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിടുന്ന അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തര കന്നഡ ജില്ലയിൽ അങ്കോല താലൂകിൽ ബഡഗേരി ഗ്രാമവാസിയാണ് സുക്രി. ഇടക്കിടെ ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി ബന്ധുക്കൾ പരിസ്ഥിതി പ്രവർത്തകൻ ദിനേശ് ഹൊള്ളയെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് മംഗ്ളുറു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടികവർഗ വിഭാഗത്തിൽ പെട്ട ഹലകി ഒകാലിഗ സമുദായക്കാരിയാണ്. ആ വിഭാഗത്തിന്റെ സാംസ്കാരിക അംബാസഡറായാണ് സുക്രി അറിയപ്പെടുന്നത്.
Keywords: Karnataka, News, Top-Headlines, Hospital, Award, Doctors, Mangalore, Sukri Bommagowda admitted to hospital. < !- START disable copy paste -->