മംഗ്ളൂറിൽ മലയാളി കോളജ് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ആരോപണം; നിരപരാധികളെ മർദിച്ചതായി പരാതി; അന്വേഷിക്കുമെന്ന് കമീഷനർ; ഹോസ്റ്റൽ മാറ്റണമെന്ന് നാട്ടുകാർ
Dec 4, 2021, 20:39 IST
മംഗ്ളുറു: (www.kasargodvartha.com 04.12.2021) യെനെപോയ കോളജ് ഡിഗ്രി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി വിദ്യാർഥികൾ. നിരപരാധികളായ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഹോസ്റ്റലിലെത്തിയ പൊലീസ് കണ്ണിൽ കണ്ട വിദ്യാർഥികളെയെല്ലാം മർദിച്ചെന്നും ഇവർ ആരോപിക്കുന്നു.
രണ്ട് കേസുകളിലായി അഞ്ച് വിദ്യാർഥികളെയും ഹോസ്റ്റൽ വാർഡനെയും ഒരു അധ്യാപകനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഹോസ്റ്റല്‍ വാര്‍ഡനെയും അധ്യാപകനെയും പൊലീസ് വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് സ്വദേശിയായ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച രാത്രിയോടെ യേനപോയ കോളജിന്റെ ഗുജരക്കരയിലെ ഹോസ്റ്റലിനടുത്താണ് വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്. കോളജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയായ ആദർശ് പ്രേംകുമാർ ഹോസ്റ്റലിന് പുറത്ത് തന്റെ സുഹൃത്തിനെ കാണാൻ വന്നിരുന്നുവെന്നും ഇതിനിടെ ഒന്നാം വർഷ വിദ്യാർഥി സിനാനും ആദർശും തമ്മിലുണ്ടായ തർക്കവുമാണ് വലിയ സംഘർഷമായി മാറിയതെന്നാണ് പറയുന്നത്.
ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഉൾപെട്ട പ്രേംകുമാറും സിനാനും മംഗ്ളുറു സൗത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് മഫ്തിയിലെത്തിയ പൊലീസുകാരെയും വിദ്യാർഥികൾ ആക്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർഥികളിൽ ചിലർ പൊലീസിന് നേരെ കസേരകളും മറ്റ് വസ്തുക്കളും എറിഞ്ഞെന്നാണ് ആരോപണം. തുടർന്ന് സംഘർഷത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 16 വിദ്യാർഥികളിൽ ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് കമീഷനർ എൻ ശശി കുമാർ പറഞ്ഞു.
എന്നാൽ ആദർശ് പറഞ്ഞുകൊടുത്തവരെ, എന്നാൽ സംഘർഷത്തിൽ ഏർപെടാത്തവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് പ്രതിരോധിക്കുകയാണ് ചെയ്തെതെന്നും മഫ്‌തിയിൽ ആയിരുന്നതിനാൽ പൊലീസുകാരെ തിരിച്ചറിഞ്ഞില്ലെന്നും വിദ്യാർഥികൾ പറയുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. നാട്ടുകാരിൽ ചിലർ വിദ്യാർഥികളെ മർദിച്ചതായും പരാതിയുണ്ട്. അതിനിടെ സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ ഹോസ്റ്റൽ സന്ദർശിച്ചു. പൊലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഹോസ്റ്റൽ പ്രദേശത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാരും സമരവുമായി രംഗത്തെത്തി. ഹോസ്റ്റലിലെ ആൺകുട്ടികൾ അയൽക്കാരോടും പൊലീസിനോടും മോശമായി പെരുമാറിയിരുന്നതായി അവർ ആരോപിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ നാട്ടുകാരുടെ ആവശ്യത്തെ പിന്തുണച്ചു. മാനജ്‌മെന്റ് തീരുമാനമെടുത്തില്ലെങ്കിൽ ജില്ലാ ഭരണകൂടത്തെ സമീപിക്കുമെന്ന് സമരക്കാരെ കണ്ട മംഗ്ളുറു സിറ്റി സൗത് എംഎൽഎ ഡി വേദവ്യാസ് കാമത് പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂടിന്റെ റാഗിംഗ് വിരുദ്ധ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സംഘർഷത്തിൽ ഉൾപെട്ട എല്ലാ വിദ്യാർഥികൾക്കെതിരെയും ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോളജ് പ്രിൻസിപൽ അറിയിച്ചു. ഹോസ്റ്റല്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ കോളജ് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Keywords: Karnataka, News, Mangalore, Top-Headlines, Complaint, Police, Assault, Yenepoya-medical-college, College, Student, Video, Students clash; Allegations against police.
< !- START disable copy paste -->