city-gold-ad-for-blogger

Died | 'സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് അപരിചിതനായ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ ഭീഷണി; ഭയന്ന് വിദ്യാർഥി ജീവനൊടുക്കി'

മംഗ്ളുറു: (www.kasargodvartha.com) ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കോളജ് വിദ്യാർഥി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ധർമസ്ഥല അശോക്‌നഗർ സ്വദേശിയും ബികോം വിദ്യാർഥിയുമായ ഹർഷിത്ത് (19) ആണ് മരിച്ചത്.

പൊലീസ് പറയുന്നത്: '15 ദിവസം മുമ്പാണ് ഹർഷിത്ത് ഇൻസ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവർ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അപരിചിതൻ ഹർഷിത്തിനെ വിളിച്ച് ഹർഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കിൽ 11,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. തുക നൽകാമെന്നും ജനുവരി 23 വരെ സമയം നൽകണമെന്നും ഹർഷിത്ത് അയാളോട് പറഞ്ഞു.

Died | 'സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് അപരിചിതനായ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ ഭീഷണി; ഭയന്ന് വിദ്യാർഥി ജീവനൊടുക്കി'

എന്നാൽ ജനുവരി 24ന് ഉച്ചവരെ പണം ഹർഷിത്തിന് പണം കണ്ടെത്താനായില്ല. ഇതോടെ തന്റെ വീഡിയോ വൈറലാകുമെന്ന ഭയത്താൽ ഹർഷിത്ത് വിഷം കഴിച്ചു. ആദ്യം ഉജിരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ വിദഗ്ധ  ചികിത്സയ്ക്കായി മംഗ്ളൂരിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹർഷിത്ത് പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തായത്. ഭീഷണിപ്പെടുത്തിയയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്'.

Keywords: Mangalore, news, National, Top-Headlines, Student, Police, Student ends life over threat of video being made viral.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia