Drowned | വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി ചിറയിൽ മുങ്ങിമരിച്ചു
Sep 30, 2023, 14:56 IST
കണ്ണൂർ: (KasargodVartha) മംഗ്ളൂറിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി കണ്ണൂരിൽ ചിറയിൽ മുങ്ങിമരിച്ചു. കർണാടക പുത്തൂർ അടേക്കലിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അസിൻ (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബക്കളം കടമ്പേരി ചിറയിലാണ് മുങ്ങിമരിച്ചത്.
സുഹൃത്തുക്കളുമൊത്ത് ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിദ്യാർഥിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Kannur, Drowned, Mangalore, Wayanad, Obituary, Student drowned in water body.
< !- START disable copy paste -->