city-gold-ad-for-blogger

എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

മംഗ്ളുറു: (www.kasargodvartha.com 29.03.2022) കർണാടക എസ്എസ്എൽസി പരീക്ഷയുടെ ഒന്നാം പെയ്‌പെർ എഴുതുകയായിരുന്ന വിദ്യാർഥിനി പരീക്ഷാ കേന്ദ്രത്തിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചു. അക്കോരു സ്വദേശിനി അനുശ്രീ (15) യാണ് മരിച്ചത്.
  
എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു


മൈസുറു നർസിപൂർ താലൂകിലെ വിദ്യോദയ ഇഎം സെന്ററിലായിരുന്നു വിദ്യാർഥിനി പരീക്ഷ എഴുതിക്കൊണ്ടിരുന്നത്. പൊടുന്നന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

മടപ്പുര ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്. ലോകൽ പൊലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords:  Karnataka, Mangalore, News, Top-Headlines, SSLC, Examination, Death, Student, Students, Mysore, Hospital, School, Police, Case, Student Died At Examination Centre During SSLC Exam.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia